ഒമാനിൽ 106 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 1614 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശികളാണ്.
ഒമാനിൽ ആകെ 238 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 8 പേർ ഒമാനിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്.