രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഏഴാം ഘട്ടം ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സിനിമാ ശാലകൾ, വിവാഹ ഹാളുകൾ, പാർക്കുകൾ തുടങ്ങി നിരവധി മേഖലകളിലെ പ്രവർത്തനങ്ങൾ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഡിസംബർ 1-നാണ് സുപ്രീം കമ്മിറ്റി ഈ ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ഇളവുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒമാനിൽ താഴെ പറയുന്ന മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതാണ്:
- പരമാവധി 50 പേർ പങ്കെടുക്കുന്ന ചടങ്ങുകൾക്കായി വിവാഹ ഹാളുകൾ തുറക്കാം.
- 50 ശതമാനം ശേഷിയിൽ സിനിമാ ശാലകൾ പ്രവർത്തിപ്പിക്കാം.
- കാണികളെ പങ്കെടുപ്പിക്കാതെ കായിക മത്സരങ്ങൾ നടത്താൻ അനുമതി.
- റിസോർട്ടുകൾ, ബീച്ച്, പാർക്ക് എന്നിവ.
- ബൗളിംഗ് സെന്ററുകൾ.
- മാളുകളിലെ ഫുഡ് കോർട്ടുകൾ.
- സെൻട്രൽ വെജിറ്റബിൾ മാർക്കറ്റിലെ ചില്ലറ വില്പനശാലകൾ.
- എക്സിബിഷൻ, കോൺഫെറെൻസ് എന്നിവയ്ക്ക് അനുമതി.
- ഹെൽത്ത് ക്ലബ്.
- കിന്റർ ഗാർട്ടൻ, നഴ്സറി
- ബ്യൂട്ടി സലൂണുകളിൽ രണ്ടാം ഘട്ട ഇളവുകൾ.
- ട്രയൽ റൂം.
- മാളുകളിലെ കുട്ടികളുടെ കളിയിടങ്ങൾ.
- ക്യാമ്പിംഗ് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ.
- പാർക്കിങ്ങ് ഇടങ്ങളിൽ മുഴുവനായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി.
- മാളുകളിൽ 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശിക്കാം.
- മ്യൂസിയം, കോട്ടകൾ, കൊട്ടാരങ്ങൾ തുടങ്ങിയ ടൂറിസ്റ്റ് ഇടങ്ങളിൽ പ്രവേശനം അനുവദിക്കും.
- പുനരധിവാസ കേന്ദ്രങ്ങൾ.
താത്‌കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.