ഒമാനിൽ 93 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 93 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1998 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 33 പേർ ഒമാൻ പൗരന്മാരും 60 പേർ വിദേശികളുമാണ്. ഒമാനിൽ ഇതുവരെ 333 പേർക്കാണ് രോഗം ഭേദമായിട്ടുള്ളത്.