ഒമാൻ: 2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. ജൂലൈ 31-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ജൂലൈ മാസത്തെ വിലയിൽ തന്നെ തുടരുന്നതാണ്.

VAT ഉൾപ്പടെ 2021 ഓഗസ്റ്റ് മാസത്തെ ഒമാനിലെ ഇന്ധന വില:

  • M95 പെട്രോൾ – ലിറ്ററിന് 237 ബൈസ. (ജൂലൈ മാസത്തിൽ ലിറ്ററിന് 237 ബൈസ)
  • M91 പെട്രോൾ – ലിറ്ററിന് 227 ബൈസ. (ജൂലൈ മാസത്തിൽ ലിറ്ററിന് 227 ബൈസ)
  • ഡീസൽ – ലിറ്ററിന് 247 ബൈസ. (ജൂലൈ മാസത്തിൽ ലിറ്ററിന് 247 ബൈസ)