2021 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. ജൂൺ 30-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
VAT ഉൾപ്പടെ 2021 ജൂലൈ മാസത്തെ ഒമാനിലെ ഇന്ധന വില:
- M95 പെട്രോൾ – ലിറ്ററിന് 237 ബൈസ. (ജൂൺ മാസത്തിൽ ലിറ്ററിന് 227 ബൈസ)
- M91 പെട്രോൾ – ലിറ്ററിന് 227 ബൈസ. (ജൂൺ മാസത്തിൽ ലിറ്ററിന് 215 ബൈസ)
- ഡീസൽ – ലിറ്ററിന് 247 ബൈസ. (ജൂൺ മാസത്തിൽ ലിറ്ററിന് 234 ബൈസ)
ഈ പുതുക്കിയ ഇന്ധന വില രാജ്യത്ത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Cover Photo: Oman News Agency.