ഒമാൻ: ജൂൺ 2021-ലെ ഇന്ധന വില

GCC News

2021 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം പെട്രോൾ വിലയിൽ മാറ്റമില്ല.

രാജ്യത്ത് 2021 ഏപ്രിൽ 16 മുതൽ നടപ്പിലാക്കിയ 5% മൂല്യവർദ്ധിത നികുതി (VAT) ഇന്ധനങ്ങൾക്കും ഒമാൻ ടാക്സ് അതോറിറ്റി ബാധകമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം ‘M95’, ‘M91’ പെട്രോൾ വില ഏപ്രിൽ, മെയ് മാസങ്ങളിലെ വിലയിൽ തന്നെ തുടരുന്നതാണ്. ഡീസൽ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്.

VAT ഉൾപ്പടെ 2021 ജൂൺ മാസത്തെ ഒമാനിലെ ഇന്ധന വില:

  • M95 പെട്രോൾ – ലിറ്ററിന് 227 ബൈസ.
  • M91 പെട്രോൾ – ലിറ്ററിന് 215 ബൈസ.
  • ഡീസൽ – ലിറ്ററിന് 234 ബൈസ.