ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ജൂലൈ 1-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് ബാധകമാണ്. തൊഴിലുടമകൾക്ക് ആവശ്യമെങ്കിൽ ജീവനക്കാരിൽ നിന്നുള്ള സമ്മതത്തോടെ ഈ ദിനത്തിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.