ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2022 ജൂലൈ 31, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് ബാധകമാണ്. 2022 ജൂലൈ 21-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ഒരു ഔദ്യോഗിക ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഹറം ഒന്ന് വെള്ളിയാഴ്ചയായതിനാലാണ് ഔദ്യോഗിക അവധി ഞായറാഴ്ച നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.