ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകളുടെ നിരക്ക് പ്രഖ്യാപിച്ചു

GCC News

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകളുടെ നിരക്കുകൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തെ ബീച്ചുകൾ ഉപയോഗിക്കുന്നതിന് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിച്ചതോടെ, ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഡിസംബർ 3, വ്യാഴാഴ്ച്ച അതോറിറ്റി അറിയിച്ചിരുന്നു.

ഇത്തരത്തിൽ ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനായി ഒമാൻ പൗരന്മാർക്കും, പ്രവാസികൾക്കും ഈടാക്കുന്ന വിവിധ നിരക്കുകൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://www.meca.gov.om/en/authority-services/service-catalogue/service-catalogue/request-for-entry-tickets-to-demaniyat-islands-natural-reserve/?csrt=9484740547114045627 എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച വിവരങ്ങളും, പെർമിറ്റിന് അപേക്ഷിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകളുടെ നിരക്കുകൾ:

ഒരു ദിവസത്തേക്ക് 3 മാസം6 മാസംഒരു വർഷം
1മുതിർന്നവർക്ക് സന്ദർശന ഫീസ്1 OMR – ഒമാൻ പൗരന്മാർക്ക്
3 OMR – വിദേശികൾക്ക് 
30 OMR50 OMR100 OMR
2മുതിർന്നവർക്ക് സന്ദർശനം, ഡൈവിംഗ് എന്നിവയുടെ ഫീസ്3 OMR – ഒമാൻ പൗരന്മാർക്ക്
6 OMR – വിദേശികൾക്ക് 
80 OMR100 OMR150 OMR
3മുതിർന്നവർക്ക് സന്ദർശനം, ഡൈവിംഗ്, രാത്രി താമസം എന്നിവയുടെ ഫീസ്5 OMR – ഒമാൻ പൗരന്മാർക്ക്
10 OMR – വിദേശികൾക്ക് 
100 OMR200 OMR
416 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സന്ദർശന ഫീസ്100 baiza – ഒമാൻ പൗരന്മാർക്ക്
1 OMR – വിദേശികൾക്ക് 
516 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സന്ദർശനം, രാത്രി താമസം എന്നിവയുടെ ഫീസ്1 OMR – ഒമാൻ പൗരന്മാർക്ക്
3 OMR – വിദേശികൾക്ക് 

സന്ദർശകർക്ക് ഒരു ദിവസത്തേക്കോ, മൂന്ന് മാസം, ആറ് മാസം എന്നീ കാലാവധിയിൽ സാധുതയുള്ളതോ ആയ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. https://www.meca.gov.om എന്ന വെബ്‌സൈറ്റിൽ ‘Authority Services‘ മെനുവിന് കീഴിൽ ‘Services‘ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്ത ശേഷം ലഭ്യമാകുന്ന ‘Service Catalogue‘-ൽ നിന്ന് ‘Request for entry tickets to Daymaniyat Islands Nature Reserve‘ എന്ന ലിങ്കിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ എത്തുന്ന സന്ദർശകർ താഴെ പറയുന്ന നിയമങ്ങൾ പാലിക്കണമെന്നും ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

  • ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിലെ സസ്യങ്ങൾ, ജന്തുജാലങ്ങൾ എന്നിവയ്ക്ക് ഒരുതരത്തിലുള്ള കോട്ടവും വരുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ല.
  • ഓരോ വർഷവും മെയ് 1 മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിലേക്ക് പ്രവേശനം അനുവദിക്കില്ല.
  • അൽ ജബൽ അൽ കബീർ, അൽ ജൂൻ ദ്വീപുകളിൽ മാത്രമാണ് ക്യാമ്പുകൾക്ക് അനുമതിയുള്ളത്. ഒരേസമയം 12 പേർക്കോ, 5 ടെന്റുകൾക്കോ മാത്രമാണ് നിർദ്ദിഷ്ട സ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്യാൻ അനുമതി.
  • ബാർബിക്യു ചെയ്യുന്നതിനായി ഈ രണ്ട് ദ്വീപുകളിൽ നൽകിയിട്ടുള്ള പ്രത്യേക ബാർബിക്യു ഇടങ്ങൾ ഉപയോഗിക്കേണ്ടതാണ്.
  • ദ്വീപുകളിൽ നിന്ന് പവിഴപ്പുറ്റ്, ജീവജാലങ്ങൾ എന്നിവയെ ശേഖരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഡൈവിംഗ് ചെയ്യുന്നവർ ജീവജാലങ്ങൾക്കോ, പവിഴപുറ്റുകൾക്കോ കേടുപാടുകൾ വരുത്തുന്ന യാതൊരു പ്രവർത്തികളും ചെയ്യാൻ പാടുള്ളതല്ല. കടലാമകളെ ഉപദ്രവിക്കുകയോ, അവയുടെ മുട്ടകൾ തൊടുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
  • പുറത്ത് നിന്നുള്ള സസ്യങ്ങൾ, അവയുടെ വിത്തുകൾ, വളർത്തു മൃഗങ്ങൾ എന്നിവയെ ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിലേക്ക് കൊണ്ട് വരുന്നതിന് അനുമതിയില്ല.
  • മാലിന്യനിർമ്മാർജ്ജനത്തിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ മാത്രം മാലിന്യങ്ങൾ നിക്ഷേപിക്കേണ്ടതാണ്.
  • രാത്രി 9 മണിയോടെ എല്ലാ വെളിച്ചങ്ങളും അണയ്ക്കേണ്ടതാണ്.

ഈ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.