രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോവാക്, സ്പുട്നിക് വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകി. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ സഈദിയാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 24-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമാനിലെ വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക് ഓഗസ്റ്റ് മാസം അവസാനിക്കുന്നതിന് മുൻപായി ഒരു ഡോസ് കുത്തിവെപ്പെങ്കിലും ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങൾക്ക് COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഫൈസർ ബയോഎൻടെക്ക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിനുകൾക്ക് പുറമെ, സിനോവാക്, സ്പുട്നിക് എന്നീ വാക്സിനുകളും നൽകുമെന്ന് പത്രസമ്മേളനത്തിൽ ഒമാൻ ആരോഗ്യ വകുപ്പിലെ ഡിസീസ് സർവെയ്ലൻസ് ആൻഡ് കണ്ട്രോൾ വിഭാഗം ഡയറക്ടർ ജനറൽ സൈഫ് അൽ അബ്രി വ്യക്തമാക്കി.