ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 150 പ്രവാസികളെ ദോഫാറിൽ നിന്ന് അറസ്റ്റ് ചെയ്തു

GCC News

അനധികൃത വഴിയോരക്കച്ചവടക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം ശക്തമാക്കി. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ മന്ത്രാലയം പ്രത്യേക പരിശോധനകൾ നടത്തി.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം സെൻട്രൽ സലാലയിൽ ഈ പരിശോധനകൾ നടത്തിയത്. ഇതിന്റെ ഭാഗമായി അനധികൃത വഴിയോരക്കച്ചവടങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയ 150 വിദേശികളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ നടന്നു വരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.