രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ 7-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സീബ് വിലായത്തിലെ പാർപ്പിട മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ലൈസൻസ് കൂടാതെ തൊഴിലെടുത്തിരുന്ന പ്രവാസികളെ കണ്ടെത്തിയത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ പരിശോധനകൾ നടത്തിയത്.
ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.