2023 ഫെബ്രുവരി മാസത്തിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 626 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. 2023 മാർച്ച് 6-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ള കണക്കുകൾ മാത്രമാണിത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 230 പേർ നിയമവിരുദ്ധമായി മറ്റു തൊഴിലുടമകൾക്ക് കീഴിൽ തൊഴിലെടുത്തതിനാണ് പിടിക്കപ്പെട്ടത്.
319 പേർ നിയമവിരുദ്ധമായി തൊഴിൽ ഉപേക്ഷിച്ചതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഫെബ്രുവരി മാസത്തിൽ 391 പ്രവാസികളെ തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് നാട് കടത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.