ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു

GCC News

തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ഡിസംബർ 3-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2024 നവംബർ മാസത്തിൽ മസ്കറ്റ് ഗവർണറേറ്റിൽ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് 1551 പ്രവാസി തൊഴിലാളികളാണ് മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് നവംബർ മാസത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.