ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ ദോഫാറിൽ നിന്ന് അറസ്റ്റ് ചെയ്തു

GCC News

ഈ വർഷത്തെ ഖരീഫ് സീസണിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ ദോഫാറിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 സെപ്റ്റംബർ 26-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2024 ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെ നീണ്ട് നിന്ന മൺസൂൺ കാലയളവിൽ ദോഫാറിൽ നടത്തിയ പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധനകൾ.

ഇതിന്റെ ഭാഗമായി 1594 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവികളിൽ ജോലി ചെയ്തിരുന്ന 611 പ്രവാസികളും ഇതിൽ ഉൾപ്പെടുന്നു.