വിപണിയിലെ മത്സര സാധ്യത തടയുന്നതോ, ദുര്ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യാപാരികളോട് ആഹ്വാനം ചെയ്തു. 2023 ജൂലൈ 19-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“വിപണിയിലെ മത്സര സാധ്യതകൾക്ക് തടസം നിൽക്കുന്നതോ, നിയന്ത്രിക്കുന്നതോ, തടയുന്നതോ, ദുര്ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ (വാക്കാലുള്ളതോ, രേഖാമൂലമുള്ളതോ ആയ) – ഒമാനിൽ വെച്ചോ, ഒമാന് പുറത്ത് മറ്റുരാജ്യങ്ങളിൽ വെച്ചോ – വ്യാപാരികൾ ഏർപ്പെടുന്നത് രാജ്യത്തെ നിയമങ്ങൾക്കെതിരാണ്.”, മന്ത്രാലയം രാജ്യത്തെ വ്യാപാരികൾക്കായി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
വിപണിയിലെ മത്സര സാധ്യതകൾ നിലനിർത്തുന്നതിനും, കുത്തക പ്രവണത തടയുന്നതിനുമായുള്ള ’67/2014′ എന്ന ഒമാനിലെ ഔദ്യോഗിക ഉത്തരവിലെ ആർട്ടിക്കിൾ 9 അനുസരിച്ച് രാജ്യത്തിന് അകത്തോ, പുറത്തോ വെച്ച്, എഴുതിത്തയ്യാറാക്കിയതോ, വാക്കാലോ ഉള്ള, വിപണിയിലെ മത്സര സാധ്യതകൾക്ക് തടസം നിൽക്കുന്നതോ, നിയന്ത്രിക്കുന്നതോ, തടയുന്നതോ, ദുര്ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ (വിലക്കിഴിവുകൾ, വില, ഇടപാട് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച ഇപ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പടെ) ഏർപ്പെടുന്നത് വിലക്കിയിട്ടുണ്ട്.