2022 ഏപ്രിൽ 22, വെള്ളിയാഴ്ച്ച മുതൽ ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഏപ്രിൽ 20-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ സുബാറ സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന ഇന്റർസെക്ഷനിലാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം. ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ ഖുവായ്റിയാഹ് സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന ഇന്റർസെക്ഷനിൽ നിന്ന് ഈ റൌണ്ട് എബൗട്ടിലേക്ക് സഞ്ചരിക്കുന്നവർക്കും, ഈ റൌണ്ട് എബൗട്ടിൽ നിന്ന് ഖലീഫ സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്നവർക്കും ഈ ഗതാഗത നിയന്ത്രണം ബാധകമാകുന്നതാണ്.
ഏപ്രിൽ 22 മുതൽ പത്ത് ദിവസത്തേക്ക്, ദിനവും രാവിലെ 2 മണിമുതൽ രാവിലെ 6 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം.
ഗതാഗത നിയന്ത്രണം പ്രാബല്യത്തിലുള്ള സമയങ്ങളിൽ വാഹനങ്ങൾക്ക് അൽ ഖുവായ്റിയാഹ് സ്ട്രീറ്റ്, ഒമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ സുബാറ സ്ട്രീറ്റ് എന്നിവയിലൂടെ സഞ്ചരിക്കാവുന്നതാണ്.