ദോഫാർ ഗവർണറേറ്റിലേക്കുള്ള പാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക ചെക്ക്പോയിന്റുകളും, എമർജൻസി സേവന കേന്ദ്രങ്ങളും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു. 2022 ജൂലൈ 29-നാണ് CDAA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഖരീഫ് (മൺസൂൺ) സീസണിൽ ദോഫാറിലേക്കുള്ള വലിയ സന്ദർശക തിരക്ക് മുൻനിർത്തിയാണ് ഇത്തരം ഒരു നടപടി. റോഡ് യാത്രികരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഈ താത്‌കാലിക കേന്ദ്രങ്ങളിലെ അധികൃതർ പൂർണ്ണമായും തയ്യാറാണെന്ന് CDAA കൂട്ടിച്ചേർത്തു.
മേഖലയിൽ മഴമൂലം ഉണ്ടാകാനിടയുള്ള എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും നൽകിയതായും CDAA വ്യക്തമാക്കി.