ഒമാൻ: യാത്രികർക്ക് റജിസ്റ്റർ ചെയ്യുന്നതിനുള്ള വിലാസത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

Oman

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ വിലാസത്തിൽ 2022 ജനുവരി 18 മുതൽ മാറ്റം വരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 18-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ സംവിധാനത്തിന്റെ വിലാസം https://covid19.emushrif.om/ എന്നതിൽ നിന്ന് https://travel.moh.gov.om എന്ന പുതിയ വിലാസത്തിലേക്ക് മാറ്റിയതായി വ്യക്തമാക്കുന്നു. ഈ മാറ്റം ജനുവരി 18-ന് ഉച്ചയ്ക്ക് 2 മണിമുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യാത്രികർക്കുള്ള റജിസ്ട്രേഷൻ സംവിധാനത്തിന്റെ പഴയ വിലാസം താത്‌കാലികമായി തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

യാത്രികർക്കുള്ള റജിസ്ട്രേഷൻ സംവിധാനത്തിന്റെ പഴയ വിലാസത്തിന്റെ പ്രവർത്തനം താത്‌കാലികമായി തുടരുമെന്ന് ജനുവരി 19-ന് ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിലാസത്തിൽ സാങ്കേതികപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് ഈ നടപടി എന്നാണ് സൂചന.

പഴയ റജിസ്ട്രേഷൻ സംവിധാനം താത്‌കാലിക കാലാവധിയിൽ തുടരുമെന്നും, പുതിയ വിലാസം പിന്നീട് പ്രവർത്തനക്ഷമാകുമെന്നും മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 19-ന് വൈകീട്ടും പുതിയ റജിസ്ട്രേഷൻ വിലാസത്തിൽ സാങ്കേതികതടസം നേരിട്ടിരുന്നു.