ഒമാൻ: 1 മരണം; 115 പേർക്ക് COVID-19

Breaking

ഒമാനിൽ 115 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ രോഗബാധിതരുടെ എണ്ണം 1905 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശികളും 48 പേർ ഒമാൻ പൗരന്മാരുമാണ്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചിട്ടുണ്ട്. 74 വയസുള്ള ഒരു ഒമാൻ പൗരനാണ് മരിച്ചത്. ഇതോടെ ഒമാനിൽ COVID-19 നെ തുടർന്നുള്ള മരണം 10 ആയി. ഇതുവരെ 329 പേരാണ് ഒമാനിൽ രോഗമുക്തി നേടിയത്.