ഒമാൻ: 1 മരണം; 98 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 98 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 21, ചൊവ്വാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ COVID-19 ബാധിതരുടെ എണ്ണം 1508 ആയി. പുതുതായി രോഗബാധ കണ്ടെത്തിയവരിൽ 59 പേർ വിദേശികളും, 39 പേർ ഒമാൻ പൗരന്മാരുമാണ്. ഒമാനിൽ ഇത് വരെ 238 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി ചൊവാഴ്ച്ച മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 53 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. ഇതുവരെ 8 പേരാണ് ഒമാനിൽ COVID-19 നെ തുടർന്ന് മരിച്ചിട്ടുള്ളത്.