ഒമാനിൽ 11 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. 7 ഒമാൻ പൗരന്മാർക്കും, 3 വിദേശികൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഒമാനിൽ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 66 ആയി. വിദേശത്തു നിന്ന് യാത്ര ചെയ്തുവന്നവരിലാണ് ഒമാനിൽ അധികവും രോഗബാധ കണ്ടെത്തിയിട്ടുള്ളത്.
