ഒമാൻ: 207 പേർക്ക് കൂടി COVID-19; 8 മരണം

Breaking

ഒമാനിൽ 207 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 81787 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 167 ഒമാൻ പൗരന്മാരും, 40 പേർ വിദേശികളുമാണ്. 1433 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 76124 ആയി. ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 521 ആയിട്ടുണ്ട്.