ഒമാൻ: 740 പേർക്ക് കൂടി COVID-19; 28 മരണം

Breaking

ഒമാനിൽ 740 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 84509 ആയി.

526 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 78912 ആയി. ചികിത്സയിലിരുന്ന 28 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 637 ആയിട്ടുണ്ട്.