ഒമാൻ: 354 പേർക്ക് കൂടി COVID-19; 10 മരണം

Breaking

ഒമാനിൽ 354 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 81067 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 289 ഒമാൻ പൗരന്മാരും, 65 പേർ വിദേശികളുമാണ്. 1353 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 72263 ആയി. ചികിത്സയിലിരുന്ന 10 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 502 ആയിട്ടുണ്ട്.