ഒമാൻ: 290 പേർക്ക് കൂടി COVID-19; 7 മരണം

Breaking

ഒമാനിൽ 290 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 81357 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 231 ഒമാൻ പൗരന്മാരും, 59 പേർ വിദേശികളുമാണ്. 1218 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 73481 ആയി. ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 509 ആയിട്ടുണ്ട്.