ഒമാൻ: 223 പേർക്ക് കൂടി COVID-19; 4 മരണം

Breaking

ഒമാനിൽ 223 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 81580 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 148 ഒമാൻ പൗരന്മാരും, 75 പേർ വിദേശികളുമാണ്. 1210 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 74691 ആയി. ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 513 ആയിട്ടുണ്ട്.