ഒമാൻ: 237 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 237 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 124145 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 115613 ആയി. COVID-19 ബാധയെത്തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമാനിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മാർച്ച് 30-ന് ശേഷം ഇത് ആദ്യമായാണ് ഒമാനിൽ 24 മണിക്കൂറിനിടയിൽ കൊറോണ വൈറസ് ബാധിച്ച് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത്. ഒമാനിലെ ആകെ COVID-19 മരണം 1430 ആയി തുടരുന്നു.