ഒമാൻ: 164 പേർക്ക് കൂടി COVID-19; 7 മരണം

Breaking

ഒമാനിൽ 164 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 125490 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 117034 ആയി. COVID-19 ബാധയെത്തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 7 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിലെ ആകെ COVID-19 മരണം 1461 ആയിട്ടുണ്ട്.