ഒമാൻ: 1389 പേർക്ക് കൂടി COVID-19; 14 മരണം

Breaking

ഒമാനിൽ 1389 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 59568 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 1050 പേർ ഒമാൻ പൗരന്മാരും, 339 പേർ വിദേശികളുമാണ്. 730 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 37987 ആയി. ചികിത്സയിലിരുന്ന 14 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 273 ആയിട്ടുണ്ട്.