ഒമാനിൽ 1679 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 61247 ആയി.
ഇന്ന് രോഗം ബാധിച്ചവരിൽ 1313 പേർ ഒമാൻ പൗരന്മാരും, 366 പേർ വിദേശികളുമാണ്. 1051 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 39038 ആയി. ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 281 ആയിട്ടുണ്ട്.