ഒമാൻ: 1327 പേർക്ക് കൂടി COVID-19; 9 മരണം

Breaking

ഒമാനിൽ 1327 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 62574 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 1008 പേർ ഒമാൻ പൗരന്മാരും, 319 പേർ വിദേശികളുമാണ്. 1052 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 40090 ആയി. ചികിത്സയിലിരുന്ന 9 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 290 ആയിട്ടുണ്ട്.