ഒമാനിൽ 1619 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 17-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 64193 ആയി.
ഇന്ന് രോഗം ബാധിച്ചവരിൽ 1249 പേർ ഒമാൻ പൗരന്മാരും, 370 പേർ വിദേശികളുമാണ്. 1360 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 41450 ആയി. ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 298 ആയിട്ടുണ്ട്.