ഒമാൻ: 1487 പേർക്ക് കൂടി COVID-19; 11 മരണം

Breaking

ഒമാനിൽ 1487 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 21-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 69887 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 1159 പേർ ഒമാൻ പൗരന്മാരും, 328 പേർ വിദേശികളുമാണ്. 1458 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 46608 ആയി. ചികിത്സയിലിരുന്ന 11 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 337 ആയിട്ടുണ്ട്.