ഒമാനിൽ 1660 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 22-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 71547 ആയി.
ഇന്ന് രോഗം ബാധിച്ചവരിൽ 1364 പേർ ഒമാൻ പൗരന്മാരും, 296 പേർ വിദേശികളുമാണ്. 1314 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 47922 ആയി. ചികിത്സയിലിരുന്ന 12 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 349 ആയിട്ടുണ്ട്.