ഒമാൻ: 1067 പേർക്ക് കൂടി COVID-19; 12 മരണം

Breaking

ഒമാനിൽ 1067 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 25-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 74858 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 959 ഒമാൻ പൗരന്മാരും, 108 പേർ വിദേശികളുമാണ്. 1054 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 54061 ആയി. ചികിത്സയിലിരുന്ന 12 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 371 ആയിട്ടുണ്ട്.