ഒമാൻ: 1147 പേർക്ക് കൂടി COVID-19; 13 മരണം

Breaking

ഒമാനിൽ 1147 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 76005 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 1053 ഒമാൻ പൗരന്മാരും, 94 പേർ വിദേശികളുമാണ്. 1238 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 55299 ആയി. ചികിത്സയിലിരുന്ന 13 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 384 ആയിട്ടുണ്ട്.