ഒമാൻ: 1053 പേർക്ക് കൂടി COVID-19; 9 മരണം

Breaking

ഒമാനിൽ 1053 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 77058 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 952 ഒമാൻ പൗരന്മാരും, 101 പേർ വിദേശികളുമാണ്. 1729 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 57028 ആയി. ചികിത്സയിലിരുന്ന 9 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 393 ആയിട്ടുണ്ട്.