ഒമാൻ: 665 പേർക്ക് കൂടി COVID-19; 10 മരണം

Breaking

ഒമാനിൽ 665 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 29-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 78569 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 618 ഒമാൻ പൗരന്മാരും, 47 പേർ വിദേശികളുമാണ്. 1653 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 60240 ആയി. ചികിത്സയിലിരുന്ന 10 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 412 ആയിട്ടുണ്ട്.