ഒമാനിൽ 1557 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 6-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 47735 ആയി.
ഇന്ന് രോഗം ബാധിച്ചവരിൽ 1057 പേർ ഒമാൻ പൗരന്മാരും, 500 പേർ വിദേശികളുമാണ്. 1229 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 29146 ആയി. ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 218 ആയിട്ടുണ്ട്.