ഒമാൻ: 1262 പേർക്ക് കൂടി COVID-19; 6 മരണം

Breaking

ഒമാനിൽ 1262 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 48997 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 968 പേർ ഒമാൻ പൗരന്മാരും, 294 പേർ വിദേശികളുമാണ്. 1854 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 31000 ആയി. ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 224 ആയിട്ടുണ്ട്.