ഒമാൻ: 1197 പേർക്ക് കൂടി COVID-19; 4 മരണം

Breaking

ഒമാനിൽ 1197 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 38150 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 709 പേർ ഒമാൻ പൗരന്മാരും, 488 പേർ വിദേശികളുമാണ്. 837 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 21200 ആയി.

ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 163 ആയിട്ടുണ്ട്.