ഒമാൻ: 1010 പേർക്ക് കൂടി COVID-19; 7 മരണം

Breaking

ഒമാനിൽ 1010 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 40070 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 776 പേർ ഒമാൻ പൗരന്മാരും, 234 പേർ വിദേശികളുമാണ്. 1003 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 23425 ആയി.

ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 176 ആയിട്ടുണ്ട്.