ഒമാനിൽ 322 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 322 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 14-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 4341 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 242 പേർ വിദേശികളും, 80 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1303 പേർ രോഗമുക്തി നേടുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.