COVID-19: ഒമാനിൽ 36 പേർക്ക് രോഗബാധ; 255 പേർക്ക് രോഗമുക്തി

Breaking

ഒമാനിൽ 36 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 2483 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ ഒമാൻ പൗരന്മാരും, 14 പേർ വിദേശികളുമാണ്.

255 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 750 ആയി.