ഒമാനിൽ 327 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 327 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 21-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 6370 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 222 പേർ വിദേശികളും, 105 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1821 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 30 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒമാനിൽ മരിച്ചത്.