ഒമാനിൽ 463 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 463 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 23-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 7257 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 253 പേർ വിദേശികളും, 210 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1848 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 2 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 60-ഉം, 57-ഉം വയസ്സ് പ്രായമുള്ള രണ്ട് വിദേശികളാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒമാനിലെ മരണം 34 ആയിട്ടുണ്ട്.