ഒമാനിൽ 513 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 513 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓമനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 7770 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 334 പേർ വിദേശികളും, 179 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1933 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 2 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒമാനിലെ മരണം 36 ആയിട്ടുണ്ട്.