ഒമാനിൽ 85 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 3-നു അറിയിച്ചു. ഇതോടെ ഒമാനിലെ COVID-19 ബാധിതരുടെ എണ്ണം 2568 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശികളും 21 പേർ ഒമാൻ പൗരന്മാരുമാണ്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ ഇന്നലെ രാത്രി മരിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 60 വയസ്സുള്ള ഒരു പ്രവാസിയാണ് മരിച്ചത്. ഇതോടെ ഒമാനിൽ COVID-19 നെ തുടർന്നുള്ള മരണം 12 ആയി. 750 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.