ഒമാൻ: 98 പേർക്ക് കൂടി COVID-19

Update

ഒമാനിൽ 98 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 5-നു അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 2735 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശികളും, 42 പേർ ഒമാൻ പൗരന്മാരുമാണ്.

ഒമാനിൽ ഇതുവരെ 858 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12 പേരാണ് ഇതുവരെ ഒമാനിൽ COVID-19 ബാധിച്ച് മരിച്ചത്.

UPDATE: മസ്‌കറ്റ് ഗവർണറേറ്റിൽ ലോക്ക് ഡൌൺ നീട്ടി

മസ്‌കറ്റ് ഗവർണറേറ്റിൽ നിലവിലുള്ള ലോക്ക് ഡൌൺ മെയ് 29 വരെ നീട്ടിയതായി സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നേരത്തെ മെയ് 8 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

ഇന്ന് മസ്കറ്റിൽ മാത്രം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മസ്കറ്റിൽ ആകെ COVID-19 ബാധിതർ 1958 ആയി.